ഇന്ത്യൻ ടീമിലേക്ക് മാർ അത്തനേഷ്യസ് കോളജിൽനിന്ന്​ മൂന്നുപേർ

കോതമംഗലം: ഏഷ്യൻ പവർ ലിഫ്റ്റിങ്​ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിലേക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ മൂന്നു കായിക താരങ്ങൾ യോഗ്യത നേടി. ബിരുദാനന്തര ബിരുദ ഒന്നാം വർഷ വിദ്യാർഥി സോന ബെന്നി, രണ്ടാം വർഷ വിദ്യാർഥി വി.വി. അർഷാന, മാതിരപ്പിള്ളി ഗവ. സ്കൂൾ വിദ്യാർഥിനിയും നാലുവർഷമായി മാർ അത്തനേഷ്യസ് പവർലിഫ്റ്റിങ്​ അക്കാദമിയിൽ പരിശീലനം നടത്തുന്ന പി.ആർ. അഞ്ജലി എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തിയ മൂന്നു താരങ്ങളെയും എം.എ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.