കുന്നത്തുനാട് ഉപതെരഞ്ഞെടുപ്പ്​: എൽ.ഡി.എഫിന് അട്ടിമറി വിജയം

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി 11ാം വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. 139 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.ഒ. ബാബു വിജയിച്ചത്. 1214 വോട്ട്​ പോള്‍ ചെയ്​തതില്‍ 520 വോട്ട് എല്‍.ഡി.എഫും 381 വോട്ട് ട്വന്‍റി 20ക്കും 284 വോട്ട് യു.ഡി.എഫിനും 29 വോട്ട് ബി.ജെ.പിക്കും ലഭിച്ചു. നിലവിലുണ്ടായിരുന്ന വാര്‍ഡ് അംഗം ജോസിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ് വേണ്ടിവന്നത്. വിജയത്തോടെ എല്‍.ഡി.എഫിന് പഞ്ചായത്തില്‍ രണ്ട് മെംബര്‍മാരായി. ട്വന്‍റി20 ഭരിക്കുന്ന പഞ്ചായത്തില്‍ 11 അംഗങ്ങളാണവർക്കുള്ളത്​. യു.ഡി.എഫിന്​ അഞ്ചുപേരും. പടം.: എന്‍.ഒ. ബാബു (babu)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.