റോഡ് സുരക്ഷ ബോധവത്​കരണ ക്ലാസ്

must മുനമ്പം: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി മാധവന്റെ നിർദേശാനുസരണം എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി.എം. ഷബീറിന്റെ നേതൃത്വത്തിൽ നടത്തി. പറവൂർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെ പരിധിയിൽ വൈപ്പിൻ- മുനമ്പം ഭാഗങ്ങളിലെ സ്കൂൾ, കോളജിലെ വാഹനങ്ങളിലെ ഡ്രൈവർമാർ, അറ്റൻഡർമാർ, ട്രാൻസ്പോർട്ട് സേഫ്റ്റി ഓഫിസർമാർ എന്നിവർക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. മുനമ്പം സി.ഐ യേശുദാസ് ഉദ്ഘാടനം ചെയ്തു. പറവൂർ ജോ. ആർ.ടി.ഒ ഇ.ജെ. ജോയ്സൺ അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഇ. റെൻഷിദ് സ്വാഗതം പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ നിർവഹിച്ചു. ഞാറക്കൽ എസ്.ഐ എ.കെ. സുധീർ ആശംസയും എ.എം.വി.ഐ അനീഷ് നന്ദിയും പറഞ്ഞു. Road suraksha മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷ ബോധവത്​കരണ ക്ലാസിൽ പറവൂർ ജോ. ആർ.ടി.ഒ ഇ.ജെ. ജോയ്സൺ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.