പട്ടിയുടെ വാലുപോലെ നേരെയാകാത്തതാണ്​ സുധാകരനെന്ന്​ എം.വി. ജയരാജൻ

ആലപ്പുഴ: പന്തീരാണ്ട്​ കാലം പട്ടിയുടെ വാല്​ കുഴലിലിട്ടാലും നേരെയാകില്ലെന്നും ഇതുപോലെയാണ്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിനാകില്ലെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ പരാമർശങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധിക്കാരവും അധിക്ഷേപവുമാണ്​ അദ്ദേഹത്തിന്‍റെ മുഖമുദ്ര. താൻ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ്​ സുധാകരന്‍റെ നിലപാടെന്നും ജയരാജൻ കുറ്റപ്പെടുത്തി. എൽ.ഡി.എഫ്​ അനുകൂല സാഹചര്യമാണ്​ തൃക്കാക്കരയിൽ. വികസനവും ക്ഷേമവും ഒപ്പം മികച്ച സ്ഥാനാർഥിയും എല്ലാം ചേരുന്നതാകും വിജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ സീറ്റ്​ വർധിക്കുകയാണ്​ ചെയ്തതെന്നും ജയരാജൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.