ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍

കൊച്ചി: . എറണാകുളം ആസാദ് റോഡില്‍ അരുണ്‍ ബാബുവിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം. കലൂര്‍ സ്​​റ്റേഡിയം ഭാഗത്തെ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹീറോ ഹോണ്ട സി.ഡി ഡീലക്‌സ് ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും പ്രതിയെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ഇടപ്പള്ളി കാര്‍ത്തിക ബാറിന് സമീപമുണ്ടെന്ന്​ വിവരം കിട്ടി. തുടര്‍ന്ന് പാലാരിവട്ടം സി.ഐ സനലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. EC arun babu theft -അരുണ്‍ ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.