മട്ടാഞ്ചേരി: ആസാദികാ അമൃത് മഹോത്സവ സന്ദേശവുമായി അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ മട്ടാഞ്ചേരി കൊട്ടാരത്തിൽ ചിത്രപ്രദർശനമൊരുക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മ്യൂസിയങ്ങളും, സ്വാതന്ത്ര്യ ദിനാഘോഷ സന്ദേശങ്ങളും പ്രദർശിപ്പിച്ചു. മട്ടാഞ്ചേരി കൊട്ടാരത്തിലെ ചുമർ ചിത്രങ്ങളുടെ വിശേഷണങ്ങൾ, സവിശേഷതകൾ തുടങ്ങിയവയടങ്ങുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. കേന്ദ്ര ആർക്കിയോളജി വകുപ്പിന് കീഴിൽ സംസ്ഥാനത്തെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണിത്. മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയം ദിനാഘോഷം ദില്ലി നാഷനൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി മുൻ ഡയറക്ടർ ഡോ: വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചിത്രം. മ്യൂസിയം ദിനാഘോഷത്തോടനുബന്ധിച്ച് മട്ടാഞ്ചേരി കൊട്ടാരത്തിൽ നടന്ന ചിത്രപ്രദർശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.