സനദ് സമ്മേളനത്തിന് തുടക്കം

പള്ളിക്കര: കരിമുകള്‍ മമ്പഅ് അക്കാദമിയുടെ 13ാം വാര്‍ഷിക ലെയ്സ് ജൂബിലി സനദ് ദാന സമ്മേളനത്തിന് തുടക്കം. 'മതം മനുഷ്യന്‍, മാനവികത' പ്രമേയത്തില്‍ ആരംഭിച്ച സമ്മേളനം സമസ്ത സെക്രട്ടറി കാന്തപുരം എ.പി. മുഹമ്മദ് മുസ്​ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി മുഖ്യപ്രഭാഷണം നടത്തി. സി.ടി. ഹാഷിം തങ്ങള്‍ പ്രമേയ പ്രഭാഷണം നടത്തി. അനസ് ഹാജി ചന്തിരൂര്‍ അധ്യക്ഷത വഹിച്ചു. വി.എച്ച്. ആസാദ് ഹാജി സംസാരിച്ചു. സി.എം. വലിയുല്ലാഹ് ഉറൂസ് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഹ മുസ്​ലിയാര്‍ കായംകുളം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. അഹ്​മദ്കുട്ടി മുസ്​ലിയാര്‍ കട്ടിപ്പാറ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസി സംഗമം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.യു. അബൂബക്കര്‍, പി.എസ്. അബ്ദുല്‍ ഖാദര്‍ ഹാജി ആലുവ, മുഹമ്മദ് കെ. മക്കാര്‍ ആമ്പക്കുട്ടി ആലുവ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ആത്മീയ സംഗമം ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍ ഉദ്ഘാടനം ചെയ്തു. പടം. കരിമുകള്‍ മമ്പഅ് അക്കാദമിയുടെ 13ാം വാര്‍ഷികത്തോടനുമ്പന്ധിച്ച് നടന്ന പ്രവാസി സമ്മേളനം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു (em palli 3)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.