പടിഞ്ഞാറൻ കൊച്ചിയിൽ കുടിവെള്ളം മുട്ടി

മ​ട്ടാ​ഞ്ചേ​രി: പ​ടി​ഞ്ഞാ​റ​ൻ കൊ​ച്ചി​യി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി കൗ​ൺ​സി​ല​റും നാ​ട്ടു​കാ​രും രം​ഗ​ത്ത്. ആ​റാം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എം.​എ​ച്ച്.​എം അ​ഷ​റ​ഫാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി കൊ​ച്ചി​യി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്റെ തോ​ത് ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ച​താ​യാ​ണ് പ​രാ​തി. 40 എം.​എ​ൽ.​ഡി വെ​ള്ളം ല​ഭി​ക്കേ​ണ്ടി​ട​ത്ത് 25 എം.​എ​ൽ.​ഡി പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​ഷ​റ​ഫ് വ്യ​ക്ത​മാ​ക്കി.

ഇ​ത് കൊ​ച്ചി​ക്ക് ആ​വ​ശ്യ​മു​ള്ള​തി​ന്റെ അ​റു​പ​ത് ശ​ത​മാ​നം പോ​ലും ആ​കു​ന്നി​ല്ല. കൊ​ച്ചി​ക്കാ​യി പ​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യെ​ന്ന് പ​റ​യു​മ്പോ​ഴും വെ​ള്ളം മാ​ത്രം ല​ഭി​ക്കു​ന്നി​ല്ല. കൊ​ച്ചി​യി​ലേ​ക്ക് ല​ഭി​ക്കേ​ണ്ട വെ​ള്ളം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ട് പോ​കു​ക​യാ​ണ്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ വാ​ട്ട​ർ അ​തോ​റി​റ്റി ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നാ​ണ് തീ​രു​മാ​നം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കെ.​ജെ മാ​ക്സി എം.​എ​ൽ.​എ​ക്കും ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും അ​ഷ്റ​ഫ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഫോ​ർ​ട്ട്കൊ​ച്ചി, കു​ന്നും​പു​റം, ക​ൽ​വ​ത്തി ഭാ​ഗ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന കു​ടി​വെ​ള്ളം മാ​ലി​ന്യം ക​ല​ർ​ന്ന​തും ഉ​പ്പ് ര​സ​മു​ള്ള​താ​ണെ​ന്നു​ള്ള പ​രാ​തി കു​ടി വീ​ട്ട​മ്മ​മാ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ടാ​പ്പി​ൽ വ​രു​ന്ന വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം മോ​ശ​മാ​ണ്.​കു​ടി​ക്കാ​നും പാ​ച​കം ചെ​യ്യാ​നു​മൊ​ക്കെ പ​ണം കൊ​ടു​ത്ത് പു​റ​ത്ത് നി​ന്ന് വെ​ള്ളം വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ഞ്ഞ പി​ത്തം, വ​യ​റി​ള​ക്കം, ഛർ​ദി, പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ മേ​ഖ​ല​യി​ൽ ക​ണ്ടു​വ​രു​ന്ന​താ​യും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ന ന​വീ​ക​ര​ണം ഉ​ൾ​പെ​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​മ്പോ​ൾ പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​ലൂ​ടെ കു​ടി​വെ​ള്ള പൈ​പ്പു​ക​ളി​ൽ മാ​ലി​ന്യം ക​ല​രു​ന്ന​താ​കാം കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Water Scarcity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.