ജനപങ്കാളിത്തത്തോടെ പൊലീസ് രാത്രി പരിശോധന ശക്തമാക്കും

കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ്​ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ രാത്രി പരിശോധന ശക്തമാക്കും. കുന്നത്തുനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങളും മോഷണങ്ങളും ആവര്‍ത്തിക്കാതിരിക്കാനും മറ്റ് സുരക്ഷ നടപടികള്‍ക്കും വേണ്ടി റെസിഡന്‍റ്​​സ്​ അസോസിയേഷനുകളുടെയും വ്യാപാരി വ്യവസായികളുടെയും ജാഗ്രത സമിതിയുടെയും നേതൃത്വത്തിലാണ് രാത്രി പരിശോധന. വിവിധ സ്ഥലങ്ങളിലെ സി.സി ടി.വികള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന് പരിശോധിക്കാനും റെസിഡന്‍റ്​സ്​ അസോസിയേഷനുകൾ ബോധവത്​കരണം നടത്തും. വീടുകളുടെ സുരക്ഷിതത്വം വർധിപ്പിക്കാൻ വാതിലുകള്‍ക്ക് കുറുകെ ഇരുമ്പുപട്ട ഘടിപ്പിച്ച് ബലപ്പെടുത്തുന്നതിനും വീടുകളുടെ മുന്‍വശത്തും പിന്‍വശത്തും രാത്രി ലൈറ്റുകള്‍ തെളിച്ചിടുന്നതിനും ബോധവത്​കരണം നടത്തും. യോഗത്തില്‍ കുന്നത്തുനാട് എസ്.എച്ച്.ഒ വി.ടി. ഷാജന്‍ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.