മൂവാറ്റുപുഴ: മരം നട്ട് പരിപാലിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇഷ്ടമരം ഫൗണ്ടേഷൻ മൂവാറ്റുപുഴ ഉപജില്ലയിലെ കുട്ടികളുടെ വീടുകളിൽ നടപ്പാക്കുന്ന വീട്ടിലൊരു കറിവേപ്പ് പദ്ധതിക്ക് തുടക്കമായി. തട്ടേക്കാട് അസി. വൈൽഡ് ലൈഫ് ഓഫിസർ ടി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ഇഷ്ടമരം ഫൗണ്ടേഷൻ സ്ഥാപകൻ ബാബു തട്ടാറുകുന്നേൽ അധ്യക്ഷത വഹിച്ചു. പായിപ്ര ഗവ. യു.പി സ്കൂൾ കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ കറിവേപ്പ് തൈകൾ നൽകിയത്. കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ അഹമ്മദ് വസീം, കെ. ദിൽരൂപ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. ഷാജു, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി.എ. ഷാജി, സ്കൂൾ ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി, നേച്ചർ ക്ലബ് കോഓഡിനേറ്റർ കെ.എം. നൗഫൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.