ബ്ലാവന കടത്ത് നിർത്തി; ആറ്​ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു

കോതമംഗലം: മഴ കനത്തതോടെ കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടത്ത് നിർത്തി. ആറ് ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. തലവെച്ചപാറ, തേര, കുഞ്ചിപ്പാറ, വാരിയം, മീങ്കുളം, മാപ്പിളപ്പാറ എന്നീ ഊരുകളാണ് ഒറ്റപ്പെട്ടത്. വനത്തിലെ കല്ലേലിമേട് കുടിയേറ്റ ഗ്രാമമാണ് ആദിവാസി സമൂഹത്തിന്‍റെ ആശ്രയ കേന്ദ്രം. മഴക്കാലം ആരംഭിച്ചതോടെ 285 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നാനൂറോളം കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാണ്. പ്രദേശത്ത് ഒരിടത്തും വൈദ്യുതിയെത്തിയിട്ടില്ല. എല്ലായിടത്തും വന്യമൃഗ ഭീഷണിയുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുമ്പോഴാണ് വലയുന്നത്. വാരിയത്തുനിന്ന്​ മൂന്നു മണിക്കൂർ ജീപ്പിൽ സഞ്ചരിച്ചുവേണം ബ്ലാവനക്കടവിൽ എത്താൻ. ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. രണ്ടുവർഷം മുമ്പ്​ നാട്ടുകാർ ഹൈകോടതിയെ സമീപിച്ചു. ആറുമാസത്തിനകം പാലം നിർമിക്കാൻ നടപടി വേണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ, ഇതുവരെ പാലം നിർമിക്കാൻ നടപടി ഉണ്ടായിട്ടില്ല. EM KMGM 1 kadath ബ്ലാവന കടത്തിൽ ജങ്കാർ സർവിസ് നിർത്തിയതിനെ തുടർന്ന് വള്ളത്തിൽ മറുകര കടക്കുന്നവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.