പ്രചാരണ വാഹനം പ്രകോപനം സൃഷ്ടിച്ചെന്ന്​ പരാതി

കൊച്ചി: എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് മുന്നിൽ യു.ഡി.എഫ്​ പ്രചാരണ വാഹനം നിർത്തിയിട്ട്​ പ്രകോപനം സൃഷ്ടിച്ചെന്ന്​ പരാതി. ഞായറാഴ്ച വൈകീട്ട് 7.30ന്​ പാലാരിവട്ടം പാലത്തിന് സമീപത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ മുന്നിലാണ്​ സംഭവം. എൽ.ഡി.എഫ്​ ഓഫിസിൽ ഇടത് മുന്നണി നേതാക്കളുടെ സാന്നിധ്യത്തിൽ കൂടിയാലോചന നടക്കുകയായിരുന്നു. ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇടത് പ്രവർത്തകർ പ്രതികരിക്കാതെ സംയമനം പാലിക്കുകയായിരുന്നുവെന്നും എൽ.ഡി.എഫ്​ നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.