എ.എൻ. രാധാകൃഷ്ണൻ കൊച്ചി: മണ്ഡലത്തിൽ മഹാഗൃഹ സമ്പർക്കം പൂർത്തിയാക്കി എൻ.ഡി.എ. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ 500ഓളം സ്ക്വാഡുകളാണ് ഞായറാഴ്ച സമ്പർക്കത്തിൽ പങ്കെടുത്തത്. ഇതോടെ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്നു. രാവിലെ പനമ്പള്ളി നഗർ മേഖലയിലാണ് സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. തുടർന്ന് കടവന്ത്ര, ചളിക്കവട്ടം, പാലച്ചുവട് പ്രദേശങ്ങളിൽ ഉൾപ്പടെ 12 ഏരിയ കമ്മിറ്റികളിലും നേരിട്ടെത്തി ഗൃഹ സമ്പർക്കത്തിൽ പങ്കെടുത്തു. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് രാവിലെ പാലാരിവട്ടത്തും ഉച്ചതിരിഞ്ഞ് വൈറ്റിലയിലും ഭവന സന്ദർശനം നടത്തി. നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ്, എസ്.ജെ.ഡി സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, ബി.ഡി.ജെ.എസ് ജില്ല ജനറൽ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, ആർ.എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം. മെഹ്ബൂബ്, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.ടി. രാമചന്ദ്രൻ തുടങ്ങിയവരും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സമ്പർക്കം നടത്തി. തൃക്കാക്കരയിൽ അഡ്വ. ബി. ഗോപാലകൃഷ്ണനും അയ്യനാട് കെ. സോമനും പാലച്ചുവട് എൻ. ഹരിയും വെണ്ണലയിൽ കെ. രഞ്ജിത്തും വൈറ്റിലയിൽ അശോകൻ കുളനടയും കാക്കനാട് എ. നാഗേഷും ഇടപ്പള്ളിയിൽ പി. രഘുനാഥും മാമംഗലത്ത് അഡ്വ. പ്രകാശ് ബാബുവും തമ്മനത്ത് എം.ടി. രമേശും എളംകുളത്ത് സി.ആർ. പ്രഫുൽ കൃഷ്ണനും കടവന്ത്രയിൽ സി. കൃഷ്ണകുമാറും ചമ്പക്കരയിൽ അഡ്വ. പി. സുധീറും നേതൃത്വം നൽകി. ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.