കാക്കനാട്: പ്രവാസി ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര ഉപ നടത്തി. പ്രവാസി മനസ്സ് യു.ഡി.എഫിനൊപ്പം എന്ന കാമ്പയിന്‍റെ ഭാഗമായി നടന്ന കൺവെൻഷൻ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയമസഭയിൽ പ്രവാസികളെക്കുറിച്ച് പല ചർച്ചകളും നടക്കുന്നുണ്ടെങ്കിലും അവയൊന്നും യഥാർഥത്തിൽ അവരിലേക്ക് എത്തുന്നില്ലെന്നും ഭരണകൂടങ്ങൾ പ്രവാസികളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് സി.കെ. ബീരാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഹനീഫ മൂന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.പി. ഇമ്പിച്ചി മമ്മു ഹാജി, കെ.സി. അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.