ആലപ്പുഴ: 17 വർഷം മുമ്പ് ആലപ്പുഴ നഗരത്തിൽനിന്ന് കാണാതായ രാഹുലിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശ്രമം വാർഡ് രാഹുൽ നിവാസിൽ എ.ആർ. രാജുവാണ് (55) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 2005 മേയ് 18നാണ് മധ്യവേനൽ അവധിക്കാലത്ത് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്. ഏഴുവയസ്സ് പൂർത്തിയാകും മുമ്പായിരുന്നു രാഹുലിന്റെ തിരോധാനം. ഇക്കഴിഞ്ഞ 18നാണ് രാഹുലിനെ കാണാതായി 17 വർഷം പൂർത്തിയായത്. രാഹുലിന്റെ തിരോധാനത്തെ തുടർന്ന് ഗൾഫിൽനിന്ന് മടങ്ങിയെത്തിയ രാജു പിന്നീട് ശാരീരിക അസ്വസ്ഥകളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: മിനി (കൺസ്യൂമർ ഫെഡ് നീതി സ്റ്റോർ ജീവനക്കാരി). മകൾ: ശിവാനി (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.