മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ് നിര്‍മാണം ത്വരിതപ്പെടുത്തണം -സി.പി.ഐ

പെരുമ്പാവൂര്‍: രണ്ടു വര്‍ഷത്തിലധികമായി ഇഴഞ്ഞുനീങ്ങുന്ന മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് സി.പി.ഐ വെങ്ങോല ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ അംഗം ബാബുപോള്‍ ഉദ്ഘാടനം ചെയ്തു. എന്‍. നാരായണപിള്ള പതാക ഉയര്‍ത്തി. കെ.കെ. അഷറഫ്, സി.വി. ശശി, കെ.എന്‍. രാമകൃഷ്ണന്‍, കെ.പി. റെജിമോന്‍, പി.കെ. രാജീവന്‍, അഡ്വ. രമേശ് ചന്ദ്, എ.എസ്. അനില്‍കുമാര്‍, രാജേഷ് കാവുങ്കല്‍, വി.കെ. സക്കീര്‍ എന്നിവര്‍ സംസാരിച്ചു. വി. വിതാന്‍, കെ.എം. മാഹിന്‍കുട്ടി, എം.പി. ജോസഫ് എന്നിവരടങ്ങിയ പ്രസീഡിയം നടപടികള്‍ നിയന്ത്രിച്ചു. എന്‍. നാരായണപിള്ള സെക്രട്ടറിയും വി. വിതാന്‍ അസി. സെക്രട്ടറിയുമായി ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. em pbvr 1 Babu Paul സി.പി.ഐ വെങ്ങോല ലോക്കല്‍ സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.