കിഴക്കമ്പലം: പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ കനിവ് സേവന പദ്ധതിയുടെ ഭാഗമായി വൈസ്‌മെന്‍ ഇന്‍റര്‍നാഷനല്‍ കിഴക്കമ്പലം ക്ലബ് ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് ആയിരത്തി അഞ്ചൂറില്‍ പരം അര്‍ഹരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സേവനമാണ് ലഭിക്കുക. എറണാകുളം ഇടുക്കി ജില്ലകളില്‍ ഇതിനകം വിവിധ ആശുപത്രികളില്‍ ഏഴ് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു. പത്തിലധികം ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപക ചെയര്‍മാന്‍ ഫാദര്‍ ഡേവിഡ് ചിറമേല്‍ നിര്‍വഹിക്കും. ജീവധാന ഫൗണ്ടേഷന്‍ ചെയര്‍മാനും വൈസ്‌മെന്‍ ഇന്റര്‍നാഷനല്‍ സര്‍വിസ് ഡയറക്ടറുമായ സാജു ചാക്കോ സ്വിച്ച്ഓണ്‍ നിര്‍വഹിക്കും. റീജനല്‍ ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്, ട്രഷറര്‍ സി.എ. പ്രതീഷ്‌പോള്‍, എം.പി. ഏലിയാസ്, അജികുര്യാക്കോസ്, കെ.ടി. പോൾ, മിഥുൻ പോൾ, അലക്സ് വി.ടി. തോമസ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.