കൊച്ചി: അമ്പത് വർഷങ്ങൾ പിന്നിട്ട കേരളത്തിലെ പ്രമുഖ ഫുട്ബാൾ ടീമായിരുന്ന പ്രീമിയർ ടയേഴ്സിലെ മുൻ താരങ്ങളെ ബോൾഗാട്ടി ഫുട്ബാൾ ക്ലബ്ബിൻെറ നേതൃത്വത്തിൽ ആദരിക്കും. ബുധനാഴ്ച നാലു മണിക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങ് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു ഉദ്ഘാടനം ചെയ്യും. 1970കളിലാണ് കേരളത്തിൻെറ പ്രധാന ഫുട്ബാൾ ശക്തിയായി ദേശീയതലത്തിൽ പ്രീമിയർ ടയേഴ്സ് ശ്രദ്ധിക്കപ്പെടുന്നത്. 1973ൽ കേരളം സന്തോഷ് ട്രോഫി നേടുന്നതിൽ നിർണായക പങ്ക് പ്രീമിയർ ടയേഴ്സിലെ താരങ്ങൾക്ക് ഉണ്ടായിരുന്നു. ഇവരെല്ലാം അടങ്ങിയ പഴയകാല താരങ്ങളെയാണ് ആദരിക്കുന്നത്. പഴയകാലതാരങ്ങളുടെ സംഗമവും പരിപാടിയുടെ ഭാഗമായി നടക്കും. തുടർന്ന് പ്രീമിയർ ടയേഴ്സിൻെറ പഴയകാല കളിക്കാരും ബി.എഫ്.സി വെറ്ററൻസും തമ്മിൽ സൗഹൃദ മത്സരവും നടക്കുമെന്ന് ബോൾഗാട്ടി ഫുട്ബാൾ ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.എ. ജാഫർ, പി.പി. തോബിയാസ്, ജോസഫ് തമ്പി, ബോണി തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.