കൊച്ചി: സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ 12ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം സമാപിച്ചു. മൂന്ന് വനിതകൾ ഉൾപ്പെടെ 38 അംഗ സംസ്ഥാന സമിതിയെയും സെക്രട്ടറിയായി എം.പി. കുഞ്ഞിക്കണാരനെയും തെരഞ്ഞെടുത്തു. സെപ്റ്റംബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തിൽ 18 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ പറഞ്ഞു. മോദിയും പിണറായിയും നടത്തുന്നത് കോർപറേറ്റ് ഭരണമാണെന്നും അതിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ, നേതാക്കളായ രാജേഷ് അപ്പാട്ട്, ടി.സി. സുബ്രഹ്മണ്യൻ, എം.കെ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.