കർഷകർക്ക്​ പദ്ധതിയുമായി ജെ.സി.ഐ

കൊച്ചി: കേരളത്തിലെ കർഷകർക്ക്​ പദ്ധതിയുമായി ജൂനിയർ ചേംബർ ഇന്‍റർനാഷനൽ (ജെ.സി.ഐ). തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകൾ ഉൾപ്പെടുന്ന സംഘടനയുടെ സോൺ 20‍ൻെറ മിഡ്​ കോൺഫറൻസി‍ൻെറ ഭാഗമായി ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിലാണ്​ പദ്ധതി പ്രഖ്യാപിക്കുക. ഈ മേഖലയിലെ ടെക്​നോളജിക്കൽ സ്ഥാപനമായ ഫാം ഫേസുമായി ചേർന്നാണ്​ സേവനം ലഭ്യമാക്കുന്നത്​. ചെറുകിട കർഷകർക്കും ഇടത്തരം കർഷകർക്കും അവരുടെ ഉൽപന്നങ്ങൾ നേരിട്ട്​ ഉപഭോക്താക്കളി​ലേക്ക്​ എത്തിക്കാൻ ഈ സംവിധാനം വഴി കഴിയും. വാർത്തസമ്മേളനത്തിൽ നിഷാന്ത്​ കയ്യൂർ, സോൺ വൈസ്​ പ്രസിഡന്‍റ്​ ഡോ. ശ്രീനാഥ്​ വാര്യർ, ഫാം ഫേസ്​ സ്ഥാപകൻ സിജു സാമു എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.