ഫോർട്ട്കൊച്ചി: മാരക മയക്കുമരുന്ന് ഇനമായ ആംഫിറ്റാമിനുമായി ബിരുദ വിദ്യാർഥിയടക്കം രണ്ട് യുവാക്കൾ ഫോർട്ട്കൊച്ചിയിൽ പിടിയിലായി. മട്ടാഞ്ചേരി സ്റ്റാർ മൂലയിൽ സീനത്ത് മൻസിലിൽ മുഹമ്മദ് ഇർഫാൻ(19),മട്ടാഞ്ചേരി കരിപ്പാലത്ത് ഷാഹുൽ ഹമീദ്(20) എന്നിവരെയാണ് അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായ പ്രതികളിൽനിന്ന് 95 ഗ്രാം ആംഫിറ്റാമിൻ ലഹരിയും പിടികൂടി. കൊച്ചിയിൽ ചില്ലറ വിൽപന നടത്തുന്നതിനായി ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരി മരുന്ന് എത്തിച്ചത്. മുഹമ്മദ് ഇർഫാൻ ബംഗളൂരുവിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. എസ്.ഐമാരായ കെ.എം. സന്തോഷ് മോൻ, അജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. അരുൺ, സിവിൽ പൊലീസ് ഓഫിസർ ജോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് ചിത്രം: ഫോർട്ട്കൊച്ചിയിൽ മയക്ക് മരുന്നുമായി പിടിയിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.