കാഞ്ഞൂർ: പഞ്ചായത്ത് ചെങ്ങൽ തോട്ടിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഓപറേഷൻ വാഹിനി പദ്ധതി ഈ പ്രദേശത്തെ ജനങ്ങളുടെയും കാർഷിക വിളകളുടെയും സർവനാശത്തിന് ഇടയാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ആരോപിച്ചു. മഴക്കാലത്ത് വെള്ളക്കെട്ട് മൂലം ജനങ്ങൾക്ക് ഉണ്ടാക്കുന്ന ദുരിതം ഒഴിവാക്കാൻ കലക്ടർ പ്രഖ്യാപിച്ച ഓപറേഷൻ വാഹിനി പദ്ധതി ചെങ്ങൽ തോട്ടിൽ നടപ്പാക്കാൻ തീരുമാനിച്ചത് ശാസ്ത്രീയ പഠനത്തിൻെറ വെളിച്ചത്തിൽ അല്ലെന്ന് പ്രദേശവാസികൾ പറയുന്നു. ചെങ്ങൽ തോട്ടിൽനിന്ന് വളരെ താഴ്ചയിൽ കിടക്കുന്ന പെരിയാറിലേക്ക് ഇപ്പോൾ തന്നെ മുകൾഭാഗത്തുനിന്ന് വരുന്ന വെള്ളം ഒരു തടസ്സവും ഇല്ലാതെ അതിശക്തമായി ഒഴുകിപ്പോകുകയാണ്. ഇതുമൂലം വേനലിൽ വെള്ളം കെട്ടി നിൽക്കാത്തതുമൂലം കിണറുകളിൽ കുടിവെള്ളം കുറഞ്ഞു. കൂടാതെ കാർഷിക വിളകൾക്ക് ആവശ്യത്തിന് വെള്ളം ഇല്ലാതെ ജനം കഷ്ടപ്പെടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ സിയാൽ അധികൃതർ ചെങ്ങൽ തോട് താഴ്ത്തി മണ്ണുമാറ്റി വൃത്തിയാക്കിയപ്പോൾ ഇരുകരയിലെയും ഭൂമികൾ പല സ്ഥലങ്ങളും ഇടിഞ്ഞ് തോട്ടിലേക്ക് പോയി. ഒന്ന് മുതൽ നാലുവരെ വാർഡുകളിലെ ജനങ്ങളെ ദുരിതത്തിൽ ആക്കുന്ന പദ്ധതിയിൽനിന്ന് അധികൃതർ പിന്മാറണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.