കരുമാല്ലൂര്‍ പാടശേഖരത്തിൻെറ മുന്‍ഭാഗം മണ്ണിട്ട് നികത്തി കരുമാല്ലൂര്‍: പറവൂർ താലൂക്കിലെ നെല്ലറ എന്നറിയപ്പെടുന്ന കരുമാല്ലൂര്‍ പാടശേഖരത്തിൻെറ മുന്‍ഭാഗം മണ്ണിട്ട് നികത്തുന്നു. മൂന്നൂറേക്കറോളം വ്യാപിച്ചുകിടക്കുന്ന പാടശേഖരമാണ് കരുമാല്ലൂരിലേത്. ആലുവ-പറവൂര്‍ പ്രധാന റോഡിന് അഭിമുഖമായി വരുന്ന പാടശേഖരത്തിൻെറ ഭാഗങ്ങളെല്ലാം നികത്തപ്പെട്ടുകൊണ്ടിരിക്കുന്നതാണ് കര്‍ഷകര്‍ക്ക് ദുരിതമായത്. ഇവിടത്തെ ഭൂവുടമകള്‍ ആദ്യം പാടത്ത് തെങ്ങിന്‍തൈകള്‍ നട്ടു. പിന്നീട് വാഴയും മറ്റുമെല്ലാം നട്ടുപിടിപ്പിക്കുകയും അതിൻെറ അവശിഷ്ടങ്ങള്‍ പാടത്തുതന്നെയിട്ട് മൂടിയെടുത്തു. പിന്നീടത് കരഭൂമിയായി മാറി. കരുമാല്ലൂര്‍ ആശുപത്രിപ്പടി മുതല്‍ വലിയതോട്ടിലേക്കുള്ള കൈത്തോടുവരെ നികത്തി. എഴവെള്ളം ഒഴുകിപ്പോകാനാകാതെ പാടത്ത് കെട്ടിക്കിടന്ന് വലിയ വിളനാശമുണ്ടായി. വരമ്പിൽ കൂടി നടക്കാന്‍പോലും ഭൂവുടമകൾ അനുവദിക്കാത്തത് മൂലം കൊയ്തെടുത്ത നെല്ല് കൊണ്ടുപോകാൻ പറ്റുന്നില്ല. ഇതുമൂലം യന്ത്രമിറക്കാന്‍പോലും ഇടമില്ലാത്ത അവസ്ഥയാണ്. കാലവർഷ ക്കെടുതിയിൽ നശിച്ച വിളവിൽ ശേഷിച്ച നെല്ലാണ് ഇനി അവശേഷിക്കുന്നത്. ഇതിനിടയിലും കൊയ്‌തെടുത്ത് കിട്ടിയ നെല്ല് വണ്ടിയിലേക്ക് കൊണ്ടുവരുന്നതിന് നികത്തെപ്പെട്ട ഭൂമിയുടെ ഉടമകള്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അടുത്തദിവസം മില്ലുടമകള്‍ നെല്ല് സംഭരിക്കാനെത്തുകയാണ്. പാടത്ത് വാഴനടുന്നതും മണ്ണിട്ടുനികത്തുന്നതും തടയണമെന്നാവശ്യപ്പെട്ട് പാടശേഖരസമിതി പരാതി നല്‍കും. ഇവിടെ രണ്ട് പൂ നെല്‍കൃഷി മുടങ്ങാതെ ചെയ്യുന്നുമുണ്ട്. ആലങ്ങാട് എസ്.ഐയും കരുമാല്ലൂര്‍ വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. കൂടുതല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ അധികാരികള്‍ക്കും പൊലീസിനും പരാതി നല്‍കുമെന്ന് പാടശേഖരസമിതി പ്രസിഡന്‍റ് ബിജു തച്ചോറ പറഞ്ഞു. പടം EA PVR karumalloor padasekharam 7 കരുമാല്ലൂര്‍ പാടശേഖരത്തിൻെറ മുന്‍ഭാഗം മണ്ണിട്ട് നികത്തിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.