അൻവർ സാദത്ത് എം.എൽ.എക്ക് വികസനമിത്ര അവാർഡ്

പറവൂർ: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് കാരുണ്യ സൗഹൃദ സൊസൈറ്റി നൽകുന്ന കാരുണ്യമിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വികസനമിത്ര അവാർഡിന് അൻവർ സാദത്ത് എം.എൽ.എ അർഹനായി. എൻ.എം. പിയേഴ്സൻ (ജനകീയമിത്ര), ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ വി.എ. മൊയ്തീൻ നൈന (കായികമിത്ര), ഹെൽപ് ഫോർ ഹെൽപ്​ലെസ് പ്രസിഡന്‍റ്​ ഡോ. മനു പി. വിശ്വം (ആരോഗ്യമിത്ര), മാതൃഭൂമി ലേഖകൻ ടി.സി. പ്രേംകുമാർ (മാധ്യമമിത്ര), മേരി ജോസഫ്, ജിൻസൻ (അമ്മാമ്മയും കൊച്ചുമോനും-കലാമിത്ര), ആശുപത്രികളെ കിടപ്പുരോഗികൾക്ക് 21 വർഷം ഭക്ഷണം നൽകിയ ഗ്രേസി രവി, സെലിൻ ജേക്കബ് (സേവനമിത്ര), വിദ്യാർഥി കർഷകൻ വി.വി. ആരോമൽ (കർഷകമിത്ര) എന്നിവരാണ് പുരസ്കാര ജേതാക്കൾ. ജൂൺ 12ന് മൂന്നിന്​ തുരുത്തിപ്പുറം സെന്‍റ്​ ലൂയിസ് ഹാളിൽ നടക്കുന്ന കാരുണ്യസംഗമത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവാർഡ്​ വിതരണം ചെയ്യും. മൺസൂൺ കൂട്ടങ്ങൾ ശ്രദ്ധേയമായി പറവൂർ: ആർട്ട്​ ആൻഡ് മൈൻഡ് റെസിഡൻഷ്യൽ ഗാലറിയിൽ നടന്ന 'മൺസൂൺ കൂട്ടങ്ങൾ' ശ്രദ്ധേയമായി. ചുമർച്ചിത്ര കലാകാരനും കാലടി സംസ്കൃത സർവകലാശാലയിലെ ചിത്രകലാവിഭാഗം മേധാവിയുമായ ഡോ. സാജു തുരുത്തിൽ അഡ്മിനായ ആർട്ട് ആൻഡ് മൈൻഡ് വാട്സ്​ആപ് കൂട്ടായ്മ നടത്തിയ സംഗമത്തിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ 75 പേർ പങ്കെടുത്തു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. സാജു തുരുത്തിൽ അധ്യക്ഷത വഹിച്ചു. എൻ.എം. പിയേഴ്സൻ, കെ.പി.എ.സി സജീവ്, ഡെന്നി തോമസ്, വിനോദ് കെടാമംഗലം, സൈനൻ കെടാമംഗലം, ചിത്രകാരൻ ബാബു കണ്ണൂർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ചുമർച്ചിത്രകലയിൽ പിഎച്ച്.ഡി നേടിയ സാജു തുരുത്തിലിനെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.