കെ-റെയിലിലേത്​ ലാവലിനെക്കാൾ വലിയ അഴിമതി -രമേശ് ചെന്നിത്തല

കൊച്ചി: ലാവലിനെക്കാൾ വലിയ അഴിമതിയാണ് കെ- റെയിലിന്‍റേതെന്ന് രമേശ് ചെന്നിത്തല. യു.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വൈറ്റിലയിൽ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിലവിലുള്ള റെയിലി‍ൻെറ സിഗ്നൽ സംവിധാനം ആധുനീകരിക്കുകയും പാത നവീകരിക്കുകയും ചെയ്താൽ അഞ്ചു​ മണിക്കൂറിൽ കാസർകോടുനിന്ന് തിരുവനന്തപുരത്ത് എത്താം. ഇതിന് 25,000 കോടിമതി. പിന്നെന്തിനാണ് രണ്ട്​ ലക്ഷം കോടി രൂപമുടക്കി പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് കെ-റെയിലുമായി വരുന്നതെന്നും രമേശ് ചോദിച്ചു. എം. വിൻസന്‍റ്​ എം. എൽ.എ, ജ്യോതികുമാർ ചാമക്കാല, ചാൾസ് ഡയസ്, ജി. ഗോപകുമാർ, കൗൺസിലർ സോളി ജോസഫ്, ടി.കെ. സിറോഷ്, എം. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.