അംഗീകാരം ഹൃദയം ടീമിന് സമർപ്പിക്കുന്നു -ഹിഷാം അബ്ദുൽ വഹാബ്

ആലപ്പുഴ: അംഗീകാരം ഹൃദയം ടീമിന് സമർപ്പിക്കുന്നതായി ഹിഷാം അബ്ദുൽ വഹാബ്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഹൃദയം സിനിമയിലൂടെ കിട്ടിയതിന്‍റെ സന്തോഷം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. കണ്ണടച്ചുതുറക്കുമ്പോഴായിരുന്നു ഒരുപാട്‌ കാര്യങ്ങൾ നടന്നത്‌. ഹൃദയം റിലീസായതു മുതൽ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്. വിനീത്‌ ശ്രീനിവാസൻ ഒരുക്കിയ സംഗീതപ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾ ഇരുകൈയും നീട്ടി മലയാളികൾ സ്വീകരിച്ചു. ചിത്രത്തിലെ ദർശന എന്ന ഗാനം യൂട്യൂബിലൂടെ കണ്ടത്‌ 10 ലക്ഷം പേരാണ്‌. വിജയ്‌ ദേവരകൊണ്ട-സമന്ത ജോഡിയുടെ തെലുങ്കു ചിത്രം ഖുഷിയാണ്‌ ഇനി ഹിഷാമിന്റേതായി പുറത്തിറങ്ങാനുള്ളത്. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയാണ്‌. സൗദിയിലെ റിയാദിലായിരുന്നു ജനനം. 2013ൽ മേരി ദുവാ എന്ന ഗാനം പുറത്തിറക്കിയാണ്‌ സംഗീതസംവിധായകനായത്​. 2015ൽ പുറത്തിറങ്ങിയ സാൾട്ട്‌ മാംഗോ ട്രീയിലൂടെയാണ് സിനിമയിലെത്തിയത്. തിര, ടേക്ക്‌ ഓഫ്‌, ഓം ശാന്തി ഓശാന എന്നീ സിനിമകളിൽ ഗാനം ആലപിച്ചു. അയിഷത്‌ സഫയാണ്‌ ഭാര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.