സ്വകാര്യ ബസിടിച്ച്​ പെട്ടിഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

കായംകുളം: കെ.പി റോഡിൽ കുറ്റിത്തെരുവ് ജങ്​ഷന് സമീപം സ്വകാര്യ ബസ് പെട്ടിഓട്ടോറിക്ഷയിൽ ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ ചേരാവള്ളി നസീം മൻസിൽ നൗഷാദാണ് (50) മരിച്ചത്. ഓവർ ടേക്കിങ്ങിന് ശ്രമിച്ച കെ.സി.ടി ബസ് ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ്​ സംഭവം. കച്ചവടത്തിനായി മത്സ്യവുമായി വരുകയായിരുന്നു നൗഷാദ്​. മൃതദേഹം കറ്റാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷീജ. മക്കൾ: നസീം, ഷാഹിന. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് ചേരാവള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. APD NOUSHAD 50 ACSIDENT നൗഷാദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.