സ്കൂട്ടറിൽ കാറിടിച്ച്​ രണ്ട് സുവിശേഷ പ്രവർത്തകർ മരിച്ചു

കോഴഞ്ചേരി: . പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസം ഡേവിഡിന്റെ മകൻ ബെനൻസ് ഡേവിഡ് (43), കട്ടപ്പന തോപ്രാംകുടി ചരുവിളയിൽ ജയിംസ് എന്ന പ്രസന്നൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ മൂന്നരയോടെ തെക്കേമലക്കും ആറന്മുളക്കും മധ്യേ പുന്നംതോട്ടത്തിനു സമീപമാണ്​ അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ആറന്മുളയിൽനിന്ന്​ പൊലീസ് എത്തിയാണ് അപകടത്തിൽപെട്ടവരെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഇരുവരും മരിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. അടൂർ ഏനാത്ത്​ ബിജിയാണ്​ മരിച്ച ബെനൻസ്​ ഡേവിഡിന്‍റെ ഭാര്യ. ഫോട്ടോ : PTD61benence ബെനൻസ് ഡേവിഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.