അബൂദബിയിൽ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഇന്ന്​ സംസ്​കരിക്കും

blurb ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ്​ അപകടം ചെങ്ങന്നൂർ: അബൂദബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ ചെങ്ങന്നൂർ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച സംസ്​കരിക്കും. ചെങ്ങന്നൂർ വെൺമണി ചാങ്ങമല പാലത്തിട്ട മലയിൽ വീട്ടിൽ രാമകൃഷ്ണൻ നായർ-പൊന്നമ്മ ദമ്പതികളുടെ മകൻ ആർ.ശ്രീകുമാറാണ്​ (43) മരിച്ചത്. മൃതദേഹം ശനിയാഴ്ച രാവിലെ 7.30ന്​ കുടുംബ വീട്ടിലെത്തിക്കും. അബൂദബിയിലെ ഖയാമത്ത് കമ്പനിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടയിൽ അടുത്ത കെട്ടിടത്തിലുണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ അവിടെനിന്നും തെറിച്ച് വീണ ലോഹ കഷണം ജനലിലൂടെ ശ്രീകുമാറിന്‍റെ ശരീരത്ത് തറച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശ്രീകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞതിനെ തുടർന്ന് ദുബൈയിലുണ്ടായിരുന്ന സഹോദരൻ നന്ദകുമാർ അബൂദബിയിലെത്തുകയും വേണ്ട പരിചരണങ്ങൾ നൽകുകയും ചെയ്തു. ദീർഘനാൾ വിദേശത്ത് ജോലി ചെയ്തു കൊണ്ടിരുന്ന ശ്രീകുമാർ ഒരിടവേളക്ക്​ ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണ്ടും അബൂദബിയിൽ പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. സ്ഥിരമായി രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന ശ്രീകുമാറിനെ പ്രത്യേകമായി പകൽ ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അനുശ്രീ, ധനുശ്രീ. സഹോദരങ്ങൾ: നന്ദകുമാർ (ദുബൈ), ശ്രീകുമാരി (അധ്യാപിക -ചിന്മയ സ്കൂൾ ചെങ്ങന്നൂർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.