മസ്ജിദുകളിൽ പ്രതിഷേധ സംഗമം നടത്തി

പറവൂർ: 'ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ അധികാരികൾ കണ്ണുതുറക്കുക' മുദ്രാവാക്യമുയർത്തി മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ വിവിധ . പട്ടാളം ജുമാമസ്ജിദിന് സമീപം നടന്ന പ്രതിഷേധ സംഗമം ഖതീബ് അബ്ദുൽറഷീദ് മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് കൂട്ടായ്മ ജനറൽ കൺവീനർ കെ.ബി. കാസിം അധ്യക്ഷത വഹിച്ചു. അൽ ശറഫ് ജുമാമസ്ജിദിൽ ഖതീബ് എസ്.എം. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എ. കാസിം മൗലവി അധ്യക്ഷത വഹിച്ചു. വെടിമറ മസ്ജിദ് നൂറിൽ ഖതീബ് അയ്യൂബ് മൗലവി ഉദ്ഘാടനം ചെയ്തു. മസ്ജിദ് റഹ്മയിൽ യൂസഫ് മൗലവി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ്​ ഷാജഹാൻ ഹാജി അധ്യക്ഷത വഹിച്ചു. വാണിയക്കാട് മഹല്ല് പ്രസിഡന്‍റ്​ പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. ഖതീബ് അബ്ദുൽ ലത്തീഫ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. അത്താണി മിനാ മസ്ജിദിൽ ഖതീബ് വി.എം. സുലൈമാൻ മൗലവി ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് ഖതീബ് അയ്യൂബ് അസ്ഹരി ഉദ്ഘാടനം ചെയ്തു. തത്തപ്പിള്ളിയിൽ ഖതീബ് അഷറഫ് സഖാഫി ഉദ്ഘാടനം ചെയ്തു. കൈതാരത്ത് ഖതീബ് അബ്ദുൽ അസീസ് അസ്ഹനി ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം, വടക്കേക്കര, പെരുമ്പടന്ന തുടങ്ങിയ മസ്ജിദുകളിലും പ്രതിഷേധ സംഗമം നടന്നു. പടം EA PVR gan vapi 2 ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ അധികാരികൾ കണ്ണുതുറക്കുക മുദ്രാവാക്യമുയർത്തി പറവൂർ അൽ ശറഫ് ജുമാമസ്ജിദിൽ നടന്ന പ്രതിഷേധം ഖതീബ് എസ്.എം. സൈനുദ്ദീൻ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.