സ്വകാര്യ ബസിനടിയിൽപെട്ട്​ വിദ്യാർഥിനിക്ക്​ ദാരുണാന്ത്യം

ഏറ്റുമാനൂര്‍: മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം. ബസിന്‍റെ ടയര്‍ തലയിലൂടെ കയറി സ്കൂട്ടര്‍യാത്രികയായ കോളജ് വിദ്യാർഥിനി തല്‍ക്ഷണം മരിച്ചു. കോട്ടയം ബി.സി.എം കോളജിലെ ബി.എ ഇക്‌ണോമിക്‌സ് വിദ്യാർഥിനി എരുമേലി മുക്കട കൊച്ചുകാലായില്‍ സനിലയാണ്​ (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സനിലയുടെ പിതൃസഹോദര പുത്രന്‍ കണ്ണനെ നിസ്സാര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെ ഏറ്റുമാനൂര്‍ -എറണാകുളം എം.സി റോഡിൽ തവളക്കുഴി ജങ്​ഷനിലായിരുന്നു അപകടം. എറണാകുളം- കോട്ടയം റൂട്ടിൽ സർവിസ് നടത്തുന്ന ആവേ മരിയ ലിമിറ്റഡ് സ്റ്റോപ് ബസാണ് അപകടം ഉണ്ടാക്കിയത്. കൂത്താട്ടുകുളത്തെ ബന്ധുവീട്ടില്‍നിന്ന്​ മുക്കടയിലെ സ്വന്തം വീട്ടിലേക്ക്​ വരുകയായിരുന്നു സനിലയും കണ്ണനും കണ്ണനാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. തവളക്കുഴി ജങ്​ഷനില്‍ എത്തിയപ്പോള്‍ ഇവര്‍ക്ക് മുന്നില്‍പോയ സ്വകാര്യ ബസ് ആളെ ഇറക്കുന്നതിനായി ബസ് സ്റ്റോപ്പിൽ നിര്‍ത്തി. ഈ ബസിനെ മറികടന്ന് മുന്നോട്ട് പോകവെ രണ്ട് വാഹനങ്ങളെ മറികടന്ന് എത്തിയ ആവേ മരിയ ബസ് ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സനില റോഡിലേക്ക്​ വീഴുകയും ബസിനടിയില്‍പെടുകയുമായിരുന്നു. ബസിന്‍റെ പിന്‍ഭാഗത്തെ ടയര്‍ തലയിലൂടെ കയറി സനില തല്‍ക്ഷണം മരിച്ചു. അപകടത്തിന് ശേഷം ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക്​ മാറ്റി. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം കോട്ടയം-എറണാകുളം റൂട്ടില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസെത്തി അപകടത്തില്‍പെട്ട വാഹനങ്ങൾ നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. കോട്ടയത്തുനിന്ന്​ അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കി. സംഭവമറിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഹൈവേ പൊലീസ് സംഘവും സ്ഥലത്തെത്തി. സനിലയുടെ പിതാവ്: മനോഹരൻ, മാതാവ്​: സലോമി (പൊന്നമ്മ), സഹോദരൻ: സജിത്ത്. aten നന്നായിനൽകണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.