കാറിടിച്ച് കാൽനടക്കാരൻ മരിച്ചു

പന്തളം: കാറിടിച്ച് കാൽനടക്കാരനായ യുവാവ്​ മരിച്ചു. പന്തളം, കുരമ്പാല വള്ളികാവിനാൽ (സന്തോഷ് ഭവനം) ശശിയുടെ മകൻ സന്തോഷാണ്​ (30) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിന്​ എം.സി റോഡിൽ കൂരമ്പാല ഇടയാടി സ്കൂൾ ജങ്​ഷന് സമീപത്താണ് അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ അടൂർ ഭാഗത്തുനിന്നും പന്തളത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചയാണ് മരണം. ഭാര്യ: ശാരിക. മകൾ: അമൃത. സംസ്കാരം നടത്തി. ഫോട്ടോ: സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.