തെരുവിൽ അവശനിലയിൽ കിടന്നയാൾ ജനസേവന കേന്ദ്രത്തിൽ മരിച്ചു

അടൂർ: തെരുവിൽ അവശനിലയിൽ കിടന്നയാൾ ചികിത്സയിലിരിക്കെ ജനസേവന കേന്ദ്രത്തിൽ മരിച്ചു. കുമ്പഴ വടക്ക് കടക്കാമണ്ണിൽ വലിയതറ വീട്ടിൽ റെജി ജോയിയാണ്​ (42) ചികിത്സയിലിരിക്കെ മരിച്ചത്. വിലാസം ഇദ്ദേഹം പറഞ്ഞുള്ള അറിവാണ്. പത്രങ്ങളിൽ വാർത്ത വന്നെങ്കിലും ബന്ധുക്കളാരും അന്വേഷിച്ച് എത്തിയില്ല. പൊതുപ്രവർത്തകരായ ജോർജ് മുരിക്കനും ശ്രീകുമാറും ചേർന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും സംരക്ഷണാർഥം അടൂർ മഹാത്മ ജനസേവന കേന്ദ്രം മേയ് 29ന് ഏറ്റെടുക്കുകയുമായിരുന്നു. മൃതദേഹം ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ കഴിയുന്നവർ മഹാത്മ ജനസേവന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 04734299900. PTD Reji Joy 42 ADR റെജി ജോയി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.