'അക്ഷയ' പദ്ധതിക്ക് തുടക്കം

പള്ളിക്കര: പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസുവരെയുള്ള മുഴുവൻ കുട്ടികൾക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്ന അക്ഷയ പദ്ധതിക്ക് പുറ്റുമാനൂർ സർക്കാർ സ്കൂളിൽ തുടക്കമായി. വടവുകോട്- പുത്തൻകുരിശ് പഞ്ചായത്ത്​ നേതൃത്വത്തിൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ എല്ലാ പ്രവൃത്തി ദിനങ്ങളിലും പ്രഭാത ഭക്ഷണം, കരിമുകൾ ജെ.സി.ഐയുടെ സഹകരണത്തോടെ ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിൽ ഫ്രൂട്ട് കെയ്സ്, മാതൃസംഘത്തി‍ൻെറ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും അമ്മക്കറി, പി.ടി.എയുടെയും പൂർവ വിദ്യാർഥികളുടെയും നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചകളിലും സസ്യേതര ഭക്ഷണം എന്നിവയാണ് ഒരുവർഷത്തെ പദ്ധതിയുടെ ഭാഗമായി വരുന്നത്. ഉദ്ഘാടനം പഞ്ചായത്തംഗം ഷാജി ജോർജ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പി. അമ്പിളി അധ്യക്ഷത വഹിച്ചു. കെ.എസ്. മേരി, ബിൻസി സി. പൗലോസ്, അരുൺ അശോക്, വി. പ്രിയ, എം.ജെ. മാളവിക, പി.ആർ. അജിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.