ഇൻഫോപാർക്ക്-കരിമുകൾ റോഡ് മാലിന്യം തള്ളൽ കേന്ദ്രമാകുന്നു

പള്ളിക്കര: കൊച്ചിയുടെ സ്മാർട്ട് കവാടമായ ഇൻഫോപാർക്ക്- കരിമുകൾ റോഡ് മാലിന്യം തള്ളൽ കേന്ദ്രമായി മാറുന്നു. റോഡിന് ഇരുവശവും കെട്ടുകണക്കിന് മാലിന്യമാണ് കിടക്കുന്നത്. മാംസാവശിഷ്ടം മുതൽ പ്ലാസ്റ്റിക്, മുടിവരെ ഇതിൽപെടുന്നു. ജില്ലയുടെ ഭരണസിര കേന്ദ്രത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായി മാറിയ ഈ റോഡിലൂടെ മൂക്ക് പൊത്താതെ സഞ്ചരിക്കാൻ കഴിയില്ല. വടവുകോട്- പുത്തൻകുരിശ് പഞ്ചായത്ത്​ പരിധിയിലെ ഈ പ്രദേശത്ത് മാലിന്യം തള്ളരുതെന്ന്​ കാണിച്ച്​ ബോർഡുകൾ സ്ഥാപിച്ചിരുന്നങ്കിലും അവയൊന്നും ഇപ്പോൾ കാണാനില്ല. മഴക്കാലമായതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് മഴവെള്ളത്തിനൊപ്പം ജലാശയങ്ങളിലേക്ക് എത്തുകയാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. തൊട്ടുചേർന്നുള്ള ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് പോകുന്ന വാഹനങ്ങളിൽനിന്നും മലിനജലം റോഡിലേക്ക് വീഴുന്നുമുണ്ട്. വാഹനങ്ങളിൽനിന്ന് വീഴുന്ന മലിനജലത്തിൽ തെന്നി അപകടത്തിൽപെടുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണവും കൂടുതലാണ്. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം. കരിമുകൾ- ഇൻഫോപാർക്ക് റോഡിൽ മാലിന്യം തള്ളിയ നിലയിൽ (em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.