റോഡ്​ പുനരുദ്ധാരണം ഉടൻ പൂർത്തീകരിക്കണം -ഡി.വൈ.എഫ്.ഐ

കോതമംഗലം: കക്കടാശ്ശേരി-ഞാറക്കാട് റോഡി‍ൻെറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി. ഒന്നാം പിണറായി സർക്കാറി‍ൻെറ കാലത്ത് റീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 68 കോടി രൂപ അനുവദിച്ചാണ് കക്കടാശ്ശേരി- ഞാറക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിർമാണം ടെൻഡറായി പ്രവൃത്തി ആരംഭിച്ച്​ ഒരുവർഷം കഴിഞ്ഞിട്ടും കാൽഭാഗം പോലും പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. റോഡി‍ൻെറ നിർമാണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായിത്തന്നെ എത്രയും വേഗം പൂർത്തീകരിക്കണമെന്നും അതിനൊപ്പംതന്നെ ബദൽ റോഡുകളുടെ അറ്റകുറ്റപ്പണിയും നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.