നെടുങ്കണ്ണിയില്‍ ഗുണ്ടാസംഘത്തിൻെറ ശല്യം പെരുമ്പാവൂര്‍: മുടക്കുഴ പഞ്ചായത്തിലെ നെടുങ്കണ്ണിയില്‍ ഗുണ്ട സംഘത്തിൻെറ ശല്യം പതിവാകുന്നതായി പരാതി. പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന സംഘം നെടുങ്കണ്ണി ട്രാന്‍സ്ഫോര്‍മര്‍ കവലയിലെ ചിറയുടെ സമീപമാണ് തമ്പടിക്കുന്നത്. 15 പേര് അടങ്ങുന്ന സംഘം കഞ്ചാവും മദ്യവും ഉപയോഗിക്കുന്നതായും വില്‍ക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. കൊമ്പനാട്, ആനക്കല്ല്, വേങ്ങൂര്‍ ഭാഗങ്ങളില്‍നിന്നും വന്ന് തമ്പടിക്കുന്നവര്‍ മദ്യവും കഞ്ചാവും പരസ്യമായി വിറ്റഴിക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രി ചുണ്ടക്കുഴി കളപ്പുരക്കുടി കെ.എ. ഷിനുവിനെയും ഗര്‍ഭിണിയായ ഭാര്യയെയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. വീടിനുസമീപം പരസ്യമായ മദ്യപാനം ചോദ്യം ചെയ്തതാണ് ഭീഷണിക്ക് കാരണമെന്ന് പറയുന്നു. കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടനാട് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം പൊലീസിനെ വിരട്ടുകയാണ് ചെയ്തത്രെ. സംഘത്തിനെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം മുടക്കുഴ ലോക്കല്‍ സെക്രട്ടറി കെ.വി. ബിജു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.