സ്പർധയുടെ നാടായി മാറ്റാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല -മന്ത്രി കെ. രാജൻ

ആലങ്ങാട്: സ്പർധയുടെ നാടായി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങൾ വിലപ്പോവില്ലെന്ന് മന്ത്രി കെ. രാജൻ. സി.പി.ഐ കളമശ്ശേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. രാജു, നേതാക്കളായ എ.കെ. ചന്ദ്രൻ, എം.ടി. നിക്സൺ, ഇ.കെ. ശിവൻ, കെ.കെ. സുബ്രഹ്മണ്യൻ, നവ കുമാരൻ, മഹിള സംഘം ജില്ല സെക്രട്ടറി എസ്. ശ്രീകുമാരി, പി.കെ. സുരേഷ്, കെ.വി. രവീന്ദ്രൻ, ബ്യൂല നിക്സൺ, വി.എ. ഷെബീർ, സി.ജി. വേണു, കെ.പി. കരീം, എം.ആർ. രാധാകൃഷ്ണൻ, പി.എം. നിസാമുദ്ദീൻ, എസ്. രമേശൻ, ഷൈജു കാവനം, എസ്. ബിജു എന്നിവർ സംസാരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും. പടം EA PVR spardha 1 സി.പി.ഐ കളമശ്ശേരി മണ്ഡലം സമ്മേളനം നീറിക്കോട് സഹകരണ ബാങ്ക് ഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.