മട്ടാഞ്ചേരി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്‍റെ വിജയം കൊച്ചി മേഖലയിൽ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിനെതിരായ പ്രതിഷേധമായി മാറി. ഉമ വിജയത്തോട് അടുത്തതോടെതന്നെ കോൺഗ്രസ് പ്രവർത്തകർ തിരുത മത്സ്യവുമായി തോമസിന്‍റെ വസതിക്ക് മുന്നിൽ പടക്കം പൊട്ടിച്ച് പ്രകടനം നടത്തി. പിറകെ തോമസിന്‍റെ ജന്മനാടായ കുമ്പളങ്ങിയിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ തോപ്പുംപടിയിലെ വീട്ടിലേക്ക് പ്രകടനവുമായി എത്തി. ഇവരെ പൊലീസ് തടഞ്ഞത് ഉന്തിനും തള്ളിനും ഇടയാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. സഗീറിനെ പൊലീസ് തള്ളിയത് പ്രതിഷേധത്തിനിടയാക്കി. കെ.വി. തോമസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബാൻഡ് കൊട്ടി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്‍റ് ലീജ തോമസ് ബാബു, പഞ്ചായത്ത് അംഗങ്ങളായ ബേസിൽ പുത്തൻവീട്ടിൽ, ജാസ്മിൻ രാജേഷ്, ലില്ലി റാഫേൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വൈകാതെ പനയപ്പിള്ളിയിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരും തിരുത മീനുമായി തോമസിന്‍റെ വസതിയിലേക്ക് എത്തി. ഇവരെയും പൊലീസ് തടഞ്ഞു. തുടർന്ന്, വീടിനുസമീപം പടക്കം പൊട്ടിച്ച് ആഘോഷിച്ചു. വൈകാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രകടനവുമായി എത്തി. ഇവരെയും പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് ഇവർ മാഷിന്‍റെ വീട്ടിലേക്ക് ചീമുട്ടയെറിയാൻ ശ്രമിച്ചു. മുട്ട വീടിന്‍റെ ഗേറ്റിനുമുന്നിൽ പതിച്ചു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. രാവിലെ മുതൽ തന്നെ കെ.വി. തോമസിന്‍റെ വീട് കനത്ത പൊലീസ് കാവലിലായിരുന്നു. ചിത്രം: കുമ്പളങ്ങിയിലെ കോൺഗ്രസ് പ്രവർത്തകർ കെ.വി. തോമസിന്‍റെ വസതിയിലേക്ക് നടത്തിയ പ്രകടനം പൊലീസ് തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.