വൈപ്പിൻ: സംസ്ഥാനപാതയിൽ പാലങ്ങളുടെ വശങ്ങളിലൂടെ കടന്നുപോകുന്ന കേബിൾ ലൈനുകൾ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും അപകടക്കെണിയൊരുക്കുന്നു. റോഡരികിൽ തന്നെയാണ് കേബിളുകൾ എന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ കഴിയുന്നില്ല. പരിസരവാസികളുടെ പരാതികളെ തുടർന്ന് ചിലഭാഗങ്ങളിൽ കേബിളുകൾ നീക്കം ചെയ്തിരുന്നുവെങ്കിലും ഞാറക്കൽ അയ്യമ്പിള്ളി തുടങ്ങിയ പാലങ്ങളിൽ ഇപ്പോഴും കേബിളുകളുണ്ട്. സംസ്ഥാനപാതയിലെ ഗതാഗതത്തിരക്കിനൊപ്പം അപകടസാധ്യതയും വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇരുവശങ്ങളിൽനിന്ന് വലിയ വാഹനങ്ങൾ കടന്നുവന്നാൽ കാൽനടക്കാർക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കേബിളും പൈപ്പും നീക്കം ചെയ്യുകയാണെങ്കിൽ ഇരു വശങ്ങളിലുമായി പാലങ്ങളിൽ കുറഞ്ഞത് രണ്ടടിയോളം സ്ഥലം ലഭിക്കും. കേബിളുകൾ പാലത്തിന് പുറത്തേക്ക് മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Cable linesവൈപ്പിൻ -മുനമ്പം സംസ്ഥാനപാതയിൽ പാലങ്ങളുടെ വശങ്ങളിലൂടെ കടന്നുപോകുന്ന കേബിൾ ലൈനുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.