സ്വകാര്യബസി‍െൻറ അനധികൃത പാര്‍ക്കിങ് ചോദ്യംചെയ്ത നാട്ടുകാർക്ക് മർദനം

സ്വകാര്യബസി‍ൻെറ അനധികൃത പാര്‍ക്കിങ് ചോദ്യംചെയ്ത നാട്ടുകാർക്ക് മർദനം പുക്കാട്ടുപടി: ജങ്ഷനിലെ അനധികൃത പാര്‍ക്കിങ് ചോദ്യംചെയ്ത നാട്ടുകാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ബിനീഷ്, വിശാഖ്, സുലൈമാന്‍ എന്നിവരെ പഴങ്ങനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10.30നാണ് സംഭവം. പുക്കാട്ടുപടി-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഇര്‍ഫാന്‍ ബസാണ് ജങ്ഷനിലെ തിരക്കേറിയ സ്ഥലത്ത് അനധികൃത പാര്‍ക്കിങ് നടത്തിയത്. ഇതേതുടര്‍ന്ന് ജങ്ഷനില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വാഹനം ഇവിടെനിന്ന് മാറ്റിയിടാന്‍ നാട്ടുകാര്‍ ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ല. ഇതുചോദ്യം ചെയ്ത നാട്ടുകാരെ ബസ് ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നു. ഇക്കാരണത്താല്‍ ജങ്ഷനില്‍ മണിക്കൂറുകളോളമാണ് ഗതാഗത സ്തംഭനമുണ്ടായത്. പിന്നീട് തടിയിട്ടപറമ്പ്, എടത്തല പൊലീസ് സ്‌റ്റേഷനുകളില്‍നിന്നും പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മാസങ്ങള്‍ക്കുമുമ്പ് പൂക്കാട്ടുപടി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് പരിഷ്‌കാരം നടപ്പാക്കിയിരുന്നു. എന്നാല്‍, വേണ്ടതരത്തിലുള്ള ഒരു സൗകര്യങ്ങളും ഏര്‍പ്പെടുത്താതെ നടത്തിയ പരിഷ്‌കാരം ഗതാഗതകുരുക്ക് രൂക്ഷമാക്കുന്ന തരത്തിലായെന്നാണ്​ ആക്ഷേപം. പടം. പുക്കാട്ടുപടി ജങ്ഷനിൽ ബസുകളുടെ അനധികൃത പാർക്കിങ് ചോദ്യം ചെയ്യുന്ന നാട്ടുകാർ (ea+em palli 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.