കുടുംബശ്രീ ഫണ്ട് തട്ടിപ്പ്: പ്രതിഷേധം സംഘടിപ്പിച്ചു

കരുമാലൂർ: പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്​ കീഴിലെ എ.ഡി.എസിൽ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവർത്തകരുടെയും ബി.ജെ.പി കരുമാലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കരുമാലൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പുതുക്കാട് ശോഭന കുടുംബശ്രീ പ്രവർത്തകരിൽനിന്ന്​ 7.32 ലക്ഷം രൂപ മുൻ‌ സി.ഡി.എസ് വൈസ് ചെയർപേഴ്സനും പഞ്ചായത്ത് മുൻ അംഗവും ചേർന്ന് തട്ടിയെടുത്തെന്നാണ് പരാതി. വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വരുംദിവസങ്ങളിൽ സമരം നടത്തുമെന്നും ബി.ജെ.പി കരുമാലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.