മൂഴിക്കുളം: പുഴയിലും തോടുകളിലും കുളങ്ങളിലും മറ്റും കുമിഞ്ഞ് കൂടി ജലമൊഴുക്ക് തടസ്സപ്പെടുകയും വെള്ളം മലിനമാവുകയും ചെയ്യുന്ന കുളവാഴകൾ ഇനി മൂല്യവർധിത ഉൽപന്നങ്ങളാക്കാം. പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ശാലയിൽ ഞായറാഴ്ച ആലപ്പുഴ എസ്.ഡി കോളജ് ജലവിഭവ ഗവേഷണ കേന്ദ്രം നേതൃത്വത്തിൽ കുളവാഴകൾ കൊണ്ട് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം സംഘടിപ്പിക്കുന്നു. സുവോളജി വിഭാഗം പ്രഫ. ഡോ. നാഗേന്ദ്ര പ്രഭുവും സ്റ്റാർട്ടപ്പിലെ അഞ്ച് ഗവേഷകരുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കുളവാഴ ഉപയോഗിച്ച് ജൈവവളം, സാപ്ളിങ് ട്രേ , സാപ്ളിങ് കപ്പ് , കയർ, പേപ്പർ , കുളവാഴ വർളി, കൂൺ നിർമാണം, ഹാൻഡിക്രാഫ്റ്റ്സ് തുടങ്ങിയവ നിർമിക്കുന്നതിനാണ് പരിശീലനം നൽകുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കായിരിക്കും പരിശീലനം നൽകുക. ഫോൺ: 94470 21246. EA ANKA 1 KULAVAZHA കുളവാഴ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.