എണ്ണാൻ തുടങ്ങിയപ്പോൾ മുതൽ ട്രോൾ മഴ

കൊച്ചി: തൃക്കാക്കരയിൽ വോട്ടെണ്ണൽ തുടങ്ങി യു.ഡി.എഫ്​ വ്യക്തമായ മുന്നേറ്റം തുടങ്ങിയപ്പോൾതന്നെ സമൂഹമാധ്യമങ്ങളിൽ ​ട്രോൾ മഴ തുടങ്ങി. എൽ.ഡി.എഫിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും സ്ഥാനാർഥി ജോ ജോസഫിനെയും മാത്രമല്ല, ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനെയും വെറുതെവിട്ടില്ല. എന്നാൽ, എൽ.ഡി.എഫ്​ സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ച കെ.വി. തോമസിന്​ നേരെയാണ്​ കുറിക്കുകൊള്ളുന്ന ട്രോളുകൾ ഏറെയും വന്നത്​. 'തൃക്കാക്കരയിൽനിന്ന്​ മടക്കയാത്ര' കുറിപ്പോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചുരുട്ടിയ പായയുടെ രണ്ടറ്റം പിടിച്ച്​ നീങ്ങുന്ന ചിത്രം ഏറെ പ്രചരിച്ചിരുന്നു. പതിവുപോലെ സന്ദേശം സിനിമയിൽ ​ശ്രീനിവാസ‍‍ൻെറയും ബോബി കൊട്ടാരക്കരയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള 'എന്തുകൊണ്ട്​ പാർട്ടി തോറ്റു' ചോദ്യവും 'അന്തർധാര' കൊണ്ടുള്ള മറുപടിയും ട്രോളുകാർ വീണ്ടും ആഘോഷമാക്കി. ഡോ. ജോ ജോസഫി‍ൻെറ ചിത്രത്തിന്​ താ​ഴെ 'ഉച്ചക്ക്​ ശേഷം ഒ.പി ഉണ്ടായിരിക്കുന്നതാണ്​' കുറിപ്പോടെയായിരുന്നു മറ്റൊരു ട്രോൾ. നൂറുകണക്കിന്​ ട്രോളാണ്​ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്​. troll photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.