സംഘ്, തീവ്ര, അരാഷ്ട്രീയ വോട്ടുകൾ യു.ഡി.എഫിന് സഹായകരമായി -പി.ഡി.പി

കൊച്ചി: സംഘ്പരിവാര്‍, തീവ്ര ക്രൈസ്തവ, അരാഷ്ട്രീയ കോര്‍പറേറ്റ് സംഘടനകളുടെ വോട്ടുകള്‍ ഏകീകരിച്ചതാണ് തൃക്കാക്കരയിൽ യു.ഡി.എഫ് വിജയത്തിന് സഹായകരമായതെന്ന്​ പി.ഡി.പി കേന്ദ്ര കമ്മിറ്റി. കാടിളക്കി പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞത് യു.ഡി.എഫിന് മറിച്ച് കൊടുത്തതിന്റെ പ്രതിഫലനമാണ്. ഇടത് മതേതര ചേരിയെ അസ്ഥിരപ്പെടുത്താന്‍ സംഘ്- തീവ്ര -കോര്‍പറേറ്റ് സംഘങ്ങള്‍ ഐക്യപ്പെടുന്നത് മതേതര കേരളം തിരിച്ചറിയണം. മതേതര ജനാധിപത്യ ഐക്യത്തിനാണ് പി.ഡി.പി മുന്‍ഗണന കൊടുക്കുന്നതെന്നും വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.