കൊച്ചി: പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. മൈസൂരു സ്വദേശിയായ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിലമ്പൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ ഷാബിൻ അഷറഫിന്‍റെ ജാമ്യ ഹരജിയാണ് ജസ്റ്റിസ് വിജു എബ്രഹാം തള്ളിയത്. പ്രതിക്ക് ആവശ്യമെങ്കിൽ വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തേ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഷാബിന് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. പെരിന്തൽമണ്ണ സബ് ജയിലിൽ കഴിയുന്ന ഷാബിനെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് മതിയായ മെഡിക്കൽ സഹായം നൽകണമെന്ന് കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.