ചേര്‍ത്തല: നവവധു ഹേനയെ (42) കഴുത്തുഞെരിച്ചു കൊന്ന കേസിൽ ഭർത്താവ് കാളികുളം അനന്തപുരം വീട്ടിൽ അപ്പുക്കുട്ടനെ വസതിയിൽ എത്തിച്ചു തെളിവെടുത്തു. കൊലപാതകത്തിൽ കുറ്റബോധമോ കൂസലോ ഇല്ലാതെയാണ് വീട്ടിലെ കിടപ്പുമുറിയിലും കുളിമുറിയിലും കാര്യങ്ങൾ വിശദീകരിച്ചത്. മരണം നടന്ന കുളിമുറിയിലെത്തിച്ചപ്പോള്‍ ഒന്നു പതറി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പു പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്ത് ആലപ്പുഴ സബ് ജയിലിലേക്കുമാറ്റി. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് കൊലക്കു കാരണമെന്ന ബന്ധുക്കളുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് നടപടി ആരംഭിച്ചു. ഹേനയുടെ വീട്ടുകാരുമായി നടത്തിയ പണമിടപാടുകളില്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുക. നിലവില്‍ കൊലപാതകത്തിനും ഗാര്‍ഹിക പീഡനത്തിനുമാണ് കേസ്. കഴിഞ്ഞ 26നാണ് ഹേനയെ കാളികുളം അനന്തപുരം വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളെ തുടര്‍ന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. പാരമ്പര്യ വൈദ്യനായ അപ്പുക്കുട്ടനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ നിഷേധിച്ചെങ്കിലും പിന്നീട് തുറന്നുപറഞ്ഞു. ഹേനയെ ആശുപത്രിയില്‍ എത്തിക്കാന്‍ അപ്പുക്കുട്ടന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വാരനാട് സ്വദേശി ബൈജുവിനെയും ബന്ധു ഉഷയെയും കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ഹേനയെ അപ്പുക്കുട്ടന്‍ 2021 ഒക്ടോബര്‍ 25നാണ് വിവാഹം ചെയ്തത്. ഹേനയെ അപ്പുക്കുട്ടൻ തുടര്‍ച്ചയായി മർദിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അപ്പുക്കുട്ടന്‍ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവെന്ന് ഹേനയുടെ ബന്ധുക്കളും മൊഴിനല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.