വൈദ്യുതി റെഗുലേറ്ററി കമീഷൻ ടെക്‌നിക്കൽ അംഗം: നിയമന നടപടികൾ ​ഹൈകോടതി തടഞ്ഞു

കൊച്ചി: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ ടെക്‌നിക്കൽ അംഗത്തെ നിയമിക്കാനുള്ള നടപടികൾ ​ഹൈകോടതി താൽക്കാലികമായി തടഞ്ഞു. കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷനും ഈ പദവിയിലേക്ക് അപേക്ഷിച്ച എറണാകുളം സ്വദേശി ജോർജ് തോമസും നൽകിയ അപ്പീലിലാണ്​ ജൂൺ 15 വരെ നിയമനം തടഞ്ഞ്​ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഇടക്കാല ഉത്തരവിട്ടത്​. നിയമനത്തിന് നീക്കം നടത്തുന്നത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് അപ്പീൽ പരിഗണിക്കവേ കോടതി വാക്കാൽ നിരീക്ഷിച്ചു. കെ.എസ്.ഇ.ബിയിൽ ചീഫ് എൻജിനീയറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബി. പ്രദീപിനെ ചട്ടവിരുദ്ധമായി ടെക്‌നിക്കൽ അംഗമായി നിയമിക്കാൻ നീക്കമുണ്ടെന്നാണ് അപ്പീലിലെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.