കായലി‍െൻറ മധ്യഭാഗത്ത് വലിയ തുരുത്ത് രൂപപ്പെട്ടു

കായലി‍ൻെറ മധ്യഭാഗത്ത് വലിയ തുരുത്ത് രൂപപ്പെട്ടു പള്ളുരുത്തി: കായൽ മധ്യത്തിൽ വലിയ തുരുത്ത് രൂപപ്പെട്ടത് മത്സ്യത്തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നു. ആലപ്പുഴ ജില്ലയെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ഇടക്കൊച്ചി-അരൂർ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ കായലി‍ൻെറ മധ്യഭാഗത്ത് രൂപപ്പെട്ട ഈ തുരുത്ത് ദൃശ്യമാണ്. മണൽതിട്ട അടിഞ്ഞുകൂടിയതോടെ നീരൊഴുക്ക് തടസ്സപ്പെടുന്നതായി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നു. കൊച്ചി കായലി‍ൻെറ പലയിടത്തും മണൽതിട്ടകൾ രൂപപ്പെട്ട് കരയായി തീർന്നിരിക്കയാണ്. പള്ളുരുത്തി, കുമ്പളങ്ങി, അരൂർ കായൽ ഭാഗങ്ങളിലാണ് പലയിടത്തും മണൽതിട്ടകൾ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന കായൽഭാഗങ്ങൾ ഇല്ലാതാകുന്നത് മത്സ്യപ്രജനനത്തെ ബാധിക്കുമെന്ന് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. ചിത്രം: കായലിൽ രൂപപ്പെട്ട വലിയ തുരുത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.