കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിക്ക് സമീപത്തുനിന്ന് വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽ പെടുന്ന വെരുകിനെ കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ എത്തിയവരെ കൗതുകത്തിലാക്കി വെരുക് പ്രത്യക്ഷപ്പെട്ടത്. ആശുപത്രി വളപ്പിലൂടെ ഓടിനടന്ന വെരുകിനെ പിടികൂടിയ ജീവനക്കാർ തൊട്ടടുത്തുള്ള ജില്ല പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് മൃഗങ്ങൾക്കെതിരായ ക്രൂരതകൾ ഒഴിവാക്കുന്നതിനായി പ്രവർത്തിക്കുന്ന എസ്.പി.സി.എ അധികൃതർ എത്തി ഏറ്റെടുക്കുകയും വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. എസ്.പി.പി.എ സെക്രട്ടറി സജീവ്, ഇൻസ്പെക്ടർ വിഷ്ണു, ഇഖ്ബാൽ എന്നിവർ ചേർന്നാണ് വനം വകുപ്പിന് കൈമാറിയത്. സീപോർട്ട് എയർപോർട്ട് റോഡരികിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് സമീപത്ത് മുഴുവൻ കുറ്റിക്കാടുകളാണ്. ഇതു വഴിയാകും വെരുക് എത്തിയതെന്നാണ് കരുതുന്നത്. ഫോട്ടോ: തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രി വളപ്പിൽനിന്നും പിടികൂടിയ വെരുക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.